
ഇനി വ്രതശുദ്ധിയുടെ നാളുകൾ; റംസാൻ വ്രതാരംഭം ഇന്നു മുതൽ
നോമ്പെടുത്തും ഖുർആൻ പാരായണംചെയ്തും ദാനധർമങ്ങൾ കൊണ്ടും പള്ളികളും ഭവനങ്ങളും ഇനി ഒരുമാസക്കാലം പ്രാർഥനാനിർഭരമാകും

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളുമായി റംസാൻ വ്രതാരംഭത്തിന് ഇന്നു തുടക്കം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നു. നോമ്പെടുത്തും ഖുർആൻ പാരായണംചെയ്തും ദാനധർമങ്ങൾ കൊണ്ടും പള്ളികളും ഭവനങ്ങളും ഇനി ഒരുമാസക്കാലം പ്രാർഥനാനിർഭരമാകും.
മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കിയാണ് റംസാനിലേക്ക് കടന്നത്. റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളാണ്. ഒമാനിലും ഇന്നാണ് റംസാൻ മാസം തുടങ്ങുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതം ഇന്നലെ ആരംഭിച്ചു.
സംസ്ഥാനത്തെ പള്ളികളിൽ ഇന്നലെ രാത്രി മുതൽ റംസാൻ പ്രാർഥനകൾക്ക് തുടക്കമായി. റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിന് വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായത്. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ മതമൈത്രി സന്ദേശം പകർന്ന് ഇഫ്‌താർ വിരുന്നുകളും നടക്കും. കടുത്ത വേനൽച്ചൂടിലാണ് ഇത്തവണയും റംസാൻ വ്രതം. നോമ്പുതുറകളെ വരവേൽക്കാൻ വിപണിയും സജീവമായിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
The holy month of Ramadan begins today. Mosques and homes will be filled with prayer for a month, with fasting, recitation of the Quran, and prayer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍


