ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്

Guruvayur Temple
ഗുരുവായൂര്‍ ക്ഷേത്രം
Edited by :Jayakumar
Last Updated :25 സെപ്റ്റംബർ 2026, 8:41 am IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.

ഒറ്റപ്രാവശ്യം ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 6 പേരുടെ വിവരങ്ങള്‍ ചേര്‍ക്കാം. ഒരു സ്ലോട്ടില്‍ 300 പേര്‍ വീതം എട്ടു സ്ലോട്ടുകളില്‍ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആറു സ്ലോട്ടുകളും, വൈകീട്ട് 4 നും 5 നും രണ്ടു സ്ലോട്ടുകളുമാണുള്ളത്.

വെര്‍ച്വല്‍ ക്യൂ ഉള്ള ദിവസങ്ങളില്‍ സാധാരണ ക്യൂ നിന്നുള്ള ദര്‍ശനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ദര്‍ശനവും നെയ് വിളക്ക് ബുക്ക് ചെയ്തുള്ള ദര്‍ശനവും ഉണ്ടാകും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലെ 'ഫ്രീ ദർശൻ' വിഭാഗത്തിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്.

News Now

Summary

Guruvayur Temple darshan: Virtual Queue Booking Starts Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates