
'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി
യുവജനങ്ങളുടെ സജീവമായ ഇടപെടലിലൂടെ അഴിമതിരഹിതമായ ഒരു പുതിയ കേരളം വാർത്തെടുക്കുകയാണ് പ്രൊജക്ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരം: അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുന്ന വിജിലൻസ് വകുപ്പിന്റെ 'പ്രൊജക്ട് സീറോ - വിജിലൻസ് വിസിൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴച്ചു. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നടൻ നിവിൻ പോളിയുടെ പേര് 'നവീൻ പോളി' എന്ന് തെറ്റിപ്പറഞ്ഞാണ് മന്ത്രി വേദിയെയും സദസ്സിനെയും ഒരുപോലെ ചിരിപ്പിച്ചത്.പേരുപറഞ്ഞതിലെ അമളി പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ മന്ത്രി, ഉടനടി തെറ്റ് തിരുത്തുകയും ചെയ്തു.
"നിങ്ങളെല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ എനിക്ക് തെറ്റിപ്പോയി... നിങ്ങൾക്ക് തന്നെ പേരു പറയാം... ആരാണ് ആക്ഷൻ ഹീറോ...?" - ചെന്നിത്തല ചോദിച്ചു. സദസിലിരുന്നവർ ഒരേസ്വരം ഉയർത്തി "നിവിൻ പോളി" എന്ന് വിളിച്ചു പറഞ്ഞതോടെ, "അതെ നിവിൻ പോളിയാണ് നമ്മുടെ ആക്ഷൻ ഹീറോ" എന്ന് ചിരിയോടെ മന്ത്രി ആവർത്തിക്കുകയായിരുന്നു.
വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ മാതൃകാപരമായ പങ്കാളിത്തത്തോടെ ആദ്യ 'വിജിലൻസ് കമാൻഡോ' ആയി മാറിയ നിവിൻ പോളി, അഴിമതിക്കെതിരെ പോരാടാൻ സന്നദ്ധരായ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനങ്ങളുടെ സജീവമായ ഇടപെടലിലൂടെ അഴിമതിരഹിതമായ ഒരു പുതിയ കേരളം വാർത്തെടുക്കുകയാണ് പ്രൊജക്ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു.
അഴിമതി വിവരങ്ങൾ അറിയിക്കാൻ 1064 ടോൾ ഫ്രീ നമ്പർ
അഴിമതി തടയുന്നതിനായി വിപുലമായ പദ്ധതികളാണ് വിജിലൻസ് ആവിഷ്കരിച്ചിട്ടുള്ളത്.അഴിമതിക്കെതിരെ പൊരുതാൻ താല്പര്യമുള്ള യുവാക്കളെ ഏകോപിപ്പിച്ച് 'വിജിലൻസ് കമാൻഡോകൾ' ആയി അണിനിരത്തും. സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് സർക്കാരിലെ അഴിമതി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. പരാതി നൽകുന്ന വ്യക്തികളുടെ ഔദ്യോഗിക വിവരങ്ങളും മേൽവിലാസവും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും വിജിലൻസ് കമാൻഡോ ആയി രജിസ്റ്റർ ചെയ്യാനും www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Home Minister Ramesh Chennithala caused a lighthearted moment by accidentally mispronouncing actor Nivin Pauly's name as 'Naveen Pauly' during the inauguration of 'Project Zero - Vigilance Whistle', where the actor was designated as the first Vigilance Commando.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി






