'സൂര്യന്‍ ഒപ്പം യാത്ര ചെയ്യുന്നത് പോലെ..; സ്‌നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം'

ഇത്തവണ ചെന്നൈയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.

mammootty
മമ്മൂട്ടി
Edited by :Sujith
Last Updated :7 സെപ്റ്റംബർ 2026, 7:30 am IST

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിലാണ് കേരളക്കര. ചലച്ചിത്രരംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം.

അതിനിടെ മമ്മൂട്ടിയെക്കുറിച്ച് എംഎല്‍എയും നടനുമായ രമേഷ് പിഷാരടിയുടെ സാമൂഹിക മാധ്യമ കുറിപ്പ് ശ്രദ്ധേയമാകുന്നു. ' യാത്രചെയ്യുമ്പോള്‍ വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാല്‍ സൂര്യന്‍ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോനുമായിരുന്നു കുട്ടികാലത്ത്. വന്‍ മരങ്ങളും പര്‍വതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും ;സൂര്യന്‍ ഒപ്പം തന്നെ ഉണ്ടാവും....എന്റെ ഓര്‍മകള്‍ യാത്ര തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഒപ്പം കണ്ട സൂര്യന്‍...ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍. ..സ്‌നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം....ഇത് സന്തോഷത്തിന്റെ മേള'

മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം പുതിയ ചിത്രത്തിന്റെ പേര്‍ പ്രഖ്യാപിച്ചു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയാണ് പുതിയ ചിത്രം. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 1971ല്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മമ്മൂട്ടിക്ക് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് കരിയറില്‍ ബ്രേക്ക് നല്‍കിയത്. ഇതിന്റെ ഓര്‍മകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചിത്രത്തിന് മേള എന്ന് പേരിട്ടിരിക്കുന്നത്.

രമേഷ് പിഷാരടിയുടെ കുറിപ്പ്‌

യാത്രചെയ്യുമ്പോൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ സൂര്യൻ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോനുമായിരുന്നു കുട്ടികാലത്ത്‌. വൻ മരങ്ങളും പർവതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും ;സൂര്യൻ ഒപ്പം തന്നെ ഉണ്ടാവും....

എന്റെ ഓർമകൾ യാത്ര തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒപ്പം കണ്ട സൂര്യൻ...ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാൻ ഭാഗ്യം ഉണ്ടായപ്പോൾ. ..

സ്നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം....

ഇത് സന്തോഷത്തിന്റെ മേള

News Now

Summary

Ramesh Pisharody shares birthday wishes for Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates