നടന്റെ കാറില്‍ സംസ്ഥാനം വിടാന്‍ ശ്രമം, രാത്രി റോഡില്‍ വാഹനം തടഞ്ഞ് പൊലീസ്, 'മിന്നല്‍ നീക്ക'ത്തില്‍ രഞ്ജിത്ത് കുടുങ്ങി

ഒരു കാരണവശാലും നീക്കങ്ങള്‍ പുറത്ത് അറിയരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു

Ranjith
Ranjithഫയൽ
Edited by :jayakumarna
Last Updated :1 ഏപ്രിൽ 2026, 9:32 am IST

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് നടപടികള്‍ അതീവ രഹസ്യമായിട്ടായിരുന്നു. നടിയുടെ പരാതി ലഭിച്ചയുടന്‍ പൊലീസ്, പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ആരോപണം ശരിയെന്ന് ഉറപ്പാക്കി. ഇതോടൊപ്പം രഞ്ജിത്തിനെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് കുറേ ആഴ്ചകള്‍ പിന്നിട്ടതോടെ, നടി പരാതിയുമായി പോകില്ലെന്നായിരുന്നു രഞ്ജിത്ത് വിശ്വസിച്ചിരുന്നത്.

എന്നാല്‍ യുവനടി പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ രഞ്ജിത്ത് ഇടുക്കിയിലെത്തി, സംസ്ഥാനം വിടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഇന്നലെ രാത്രി 9.30 ഓടെ, ഒരു പ്രമുഖ നടന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ, തൊടുപുഴയ്ക്ക് സമീപം വെച്ച് കാര്‍ തടഞ്ഞ് നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു കാരണവശാലും നീക്കങ്ങള്‍ പുറത്ത് അറിയരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് വിവരങ്ങള്‍ ചോരാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തി. രഞ്ജിത്തിനെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മാത്രമായിരുന്നു വിവരം പുറത്തറിയുന്നത്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു പരാതി. അന്ന് സിനിമാരംഗത്ത് ചര്‍ച്ചയായ വിഷയം ഒതുക്കിതീര്‍ക്കാന്‍ നടിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു പരാതി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമായിരുന്നു രഞ്ജിത്തിനെ കസ്റ്റ‍‍‍ഡിയിലെടുത്തത്.

സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെയാണ് യുവനടി ആദ്യം പരാതി നൽകിയത്. എന്നാൽ അവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകുകയായിരുന്നു എന്നാണ് വിവരം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ നേരിട്ടായിരുന്നു പരാതിയെക്കുറിച്ച് അന്വേഷിച്ചത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

News Now

Summary

The police proceedings in the sexual harassment complaint against director Ranjith were carried out in strict secrecy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates