റേഷൻ മസ്റ്ററിങ്:15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ്
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ്.18ന് സംസ്ഥാനത്തെ ഏത് കാർഡ് അംഗത്തിനും ഏത് റേഷൻ കടയിലും മസ്റ്ററിങ് നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട എല്ലാവരുടെയും മസ്റ്ററിങ് 31നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രവൃത്തി ദിവസങ്ങളിൽ പകൽ 1.3൦ മുതൽ വൈകീട്ട് നാലുവരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. എല്ലാ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങിന് കൂടുതൽ സമയം അനുവദിച്ചു നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
WHAT TO READ NEXT

'ഒരു കലാകാരന് എപ്പോഴും കാണികളുടെ അടിമ'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News

ബാങ്കുകള്‍ ഇന്ന് തുറക്കും, നാളെ മുതല്‍ ബുധനാഴ്ച വരെ പണിമുടക്ക്; എടിഎം ചാര്‍ജ് ഇല്ല
തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്
