ബാങ്കുകള്‍ ഇന്ന് തുറക്കും, നാളെ മുതല്‍ ബുധനാഴ്ച വരെ പണിമുടക്ക്; എടിഎം ചാര്‍ജ് ഇല്ല

നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും

bank strike
bank strikefile
Edited by :Dhanoj AM
Last Updated :27 സെപ്റ്റംബർ 2026, 10:16 am IST

ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ഞായറാഴ്ച എല്ലാ പൊതുമേഖല ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. എല്ലാ പൊതുമേഖല ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ബാങ്കുകളുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളും ഇന്ന് ലഭ്യമാകും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാന്‍ ചാര്‍ജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്‌നമില്ല. പണിമുടക്ക് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസമില്ലാതെ നടക്കും. ഒക്ടോബര്‍ രണ്ട് അവധി ആയതിനാല്‍ ഈ ആഴ്ച ബാങ്കുകള്‍ രണ്ടു ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിക്കുന്നുണ്ട്.

News Now

Summary

Banks will open today, strike is scheduled from tomorrow until Wednesday; no ATM charges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates