പൊലിസ് ഐഡി കാര്‍ഡ് ഉപയോഗിച്ചു മുറിയെടുത്തു; പീഡനത്തിന് പിന്നാലെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കേസില്‍ ഫെബ്രുവരി 13-നാണ് മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

Philip Mampad
Philip Mampad
Edited by :Sujith
Last Updated :19 ഫെബ്രുവരി 2026, 10:55 pm IST

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സാമൂഹികമാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സറും മുന്‍ എസ്‌ഐയുമായ ഫിലിപ്പ് മമ്പാടിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. തന്റെ കൈവശം ഉണ്ടായിരുന്ന പൊലീസ് ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് പെണ്‍കുട്ടിയുമായെത്തി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കേസില്‍ ഫെബ്രുവരി 13-നാണ് മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മാനസികവെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. പെരിന്തല്‍മണ്ണ എസ്‌ഐ ആയിരുന്ന ഫിലിപ്പ് ഒരുവര്‍ഷം മുന്‍പാണ് ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്താനായി സ്വയം വിരമിച്ചത്.

മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ കൗണ്‍സിലിങ്ങിനായി രക്ഷിതാക്കള്‍ കൊണ്ടാക്കിയപ്പോഴായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെണ്‍കുട്ടിയെ കാസര്‍കോട് കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.

News Now

Summary

Remand report against influencer and former SI Philip Mampad released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates