
6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, വിദ്യാർഥികൾക്ക് ഐഡി കാർഡ്; മഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
സെക്യൂരിറ്റി സംവിധാനം കർശനമാക്കും. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമുണ്ട്

കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം.
സെക്യൂരിറ്റി സംവിധാനം കർശനമാക്കും. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമുണ്ട്. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്. പിടിഎ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേർന്നത്.
കോളജ് ഉടൻ തുറക്കും. ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
