നടക്കാനിറങ്ങിയവരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ വയോധിക മരിച്ചു

ബൈക്ക് ഓടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിന്‍ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു

Geetha
Geetha
Edited by :jayakumarna
Last Updated :27 ഏപ്രിൽ 2026, 6:47 am IST

തിരുവനന്തപുരം: വെള്ളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗീത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിന്‍ കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത നിതിനെ ജാമ്യത്തില്‍ വിട്ടു.

വളവില്‍ പെട്ടെന്ന് ആളുകളെ കണ്ടപ്പോള്‍ ഭയന്ന് നിയന്ത്രണം വിട്ടുപോയി എന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. അമിത വേഗത്തിലായിരുന്നു ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. പേടി കൊണ്ടാണ് ബൈക്ക് നിര്‍ത്താതെ പോയതെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

News Now

Summary

An elderly woman who was undergoing treatment for injuries sustained in a road accident in Vellanad has died. The deceased has been identified as Geetha, a native of Vellanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates