
റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയില്‍ എസ്.സൈജു(47) ആണു മരിച്ചത്. എംസി റോഡില്‍ പൊരുന്തമണ്‍ എംജിഎം സ്കൂളിനു സമീപം ഇന്നലെ രാവിലെ 8.15ന് ആയിരുന്നു അപകടം.
പുരയിടത്തിലെ തെങ്ങില്‍നിന്നു റോഡില്‍ വീണ തേങ്ങ തെറിച്ച് ദേഹത്തേക്ക് പതിക്കുകയായിരുന്നു.പ്ലംബിങ് തൊഴിലാളിയായ സൈജു ജോലിക്കായി ആറ്റിങ്ങലിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു.
എംജിഎം സ്കൂളിന് എതിര്‍വശത്തെ പുരയിടത്തിലെ തെങ്ങില്‍നിന്നു റോഡിലേക്കു പതിച്ചയുടന്‍ കുതിച്ചുയര്‍ന്ന തേങ്ങ സൈജുവിന്റെ നെഞ്ചിലിടിക്കുകയായിരുന്നു.
ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതോടെ സൈജു കുഴഞ്ഞുവീണു. സൈജുവിനെ ആംബുലന്‍സില്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര(കാര്‍ത്തിക ലാബ്, ചിറയിന്‍കീഴ്). മകള്‍: ഐശ്വര്യ. സംസ്കാരം ഇന്നു രാവിലെ 9ന്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Motorcyclist dies tragically after being struck in the chest by a coconut that fell onto the road.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





