കാറും ജീപ്പും പോകാത്ത ഇടുങ്ങിയ ചേരിയിൽനിന്ന് മോട്ടോർ ബൈക്കിൽ നടുക്കിരുത്തിയാണ് പോലീസ് പ്രതിയെ പുറത്തെത്തിച്ചത്

ജഗാവുള്ള
Last Updated :20 January 2024, 8:58 am IST

News Now

കൊച്ചി: കലൂരിലെ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവർന്ന പ്രതിയെ ഡൽഹി പഹാർഗഞ്ചിലെ നബീകരീമിൽ നിന്ന് പിടിച്ചു. ബിഹാർ സ്വദേശി ജഗാവുള്ള ആണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ 17-കാരനായ ബിഹാർ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയിരുന്നു.

ഒരു ലക്ഷം രൂപയും ലാപ്‌ടോപ്പും കവർന്നു

കലൂർ കറുകപ്പള്ളിയിലെ ബാഗ് നിർമാണ ശാലയിൽ ജോലി ചെയ്തിരുന്ന ജഗാവുള്ള ഇവിടെ വെച്ചാണ് 17-കാരനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്തത്. പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മൻസിലിൽ ജനുവരി 30, 31 തീയതികളിൽ ഒരു ലക്ഷം രൂപയും ഒരു ലാപ്‌ടോപ്പുമാണ് ഇരുവരും ചേർന്ന് കവർന്നത്. മോഷണ തുക പങ്കുവെച്ച് ഇരുവരും പിരിഞ്ഞു. 

മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന പൊലീസ്

മുംബൈ വഴി ഡൽഹിയിലെത്തിയ ജഗാവുള്ള നബീകരീം തെരുവിലെ ബാഗ് നിർമാണശാലയിൽ ജോലിക്കു കയറി. കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയിൽ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേനയാണ് പൊലീസ് എത്തിയത്. ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടം കണ്ടെത്തി അർധരാത്രിയാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.  കാറും ജീപ്പും പോകാത്ത ഇടുങ്ങിയ ചേരിയിൽനിന്ന് പ്രതിയെ മോട്ടോർ ബൈക്കിൽ നടുക്കിരുത്തിയാണ് പോലീസ് പുറത്തെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ജഗാവുള്ളയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates