
'വിസ്മയം സൃഷ്ടിക്കേണ്ട കാര്യമെന്തിരിക്കുന്നു, ഇത് വല്ലാത്ത കൂത്തല്ലേ സത്യത്തില്‍'; മുന്നണി മാറ്റമില്ലെന്ന് റോഷി അഗസ്റ്റിന്
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്.

കോട്ടയം: കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് എക്കാലത്തും അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇതിനെല്ലാം കേരള കോണ്‍ഗ്രസ് മറുപടി പറയുന്നത് വലിയ പാടാണ്. യഥാര്‍ഥ നിലപാട് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന കേന്ദ്ര വിരുദ്ധ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യം ജോസ് കെ മാണി വിവരിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. എംഎല്‍എമാര്‍ പങ്കെടുത്തു. പിന്നെ എന്ത് അഭ്യൂഹമെന്നും റോഷി അഗസ്റ്റിന് മാധ്യമങ്ങളോട് ചോദിച്ചു.
കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സഭ ഇടപെട്ടു എന്ന് തനിക്ക് തോന്നുന്നില്ല. സഭയും മേലധ്യക്ഷന്മാരും അങ്ങനെ പറയുന്ന ആള്ക്കാരുമല്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. 'ഒരുകാലത്തും കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സഭ ഇടപെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. സഭയും മേലധ്യക്ഷന്മാരും അങ്ങനെ പറയുന്ന ആള്‍ക്കാരുമല്ല. രാഷ്ട്രീയ കാര്യങ്ങളില്‍ കത്തോലിക്കാ സഭ ഇടപെട്ടു എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അവര്‍ക്ക് അവരുടെ വിശ്വാസമുണ്ട്. തത്ത്വശാസ്ത്രമുണ്ട്.'- റോഷി അഗസ്റ്റിന് പറഞ്ഞു.
'കേരള കോണ്‍ഗ്രസ് എന്തിനാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. വിസ്മയം സൃഷ്ടിക്കേണ്ട കാര്യമെന്തിരിക്കുന്നു? ഇത് വല്ലാത്ത കൂത്തല്ലേ സത്യത്തില്‍. അങ്ങനെയൊരു സംസാരം ഉണ്ടാവേണ്ട കാര്യമെന്താണ്. രണ്ടാഴ്ച മുന്‍പ് തന്നെ ചെയര്മാന് നയം വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്യം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടി ചെയര്മാന് അല്ലേ പറഞ്ഞത്. മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ആരാണ് ചര്‍ച്ച നടത്തിയത്? ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ചെയര്മാന് ആണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പുതുതായി വന്ന വാര്‍ത്തയാണ് നിങ്ങള്‍ വായിച്ചത്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എക്കാലത്തും പുറത്ത് ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇന്നലെ ഉപവാസ സമരത്തില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്നത് കണ്ടതല്ലേ. പിന്നെ എന്താണ് വാര്‍ത്തകള്‍?'- റോഷി അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Roshi Augustine says there will be no change in the front
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു


