ടാറ്റാ ഷോറൂമില്‍ നിന്ന് 1,44,600 രൂപ കവര്‍ന്നു; ജീവനക്കാരനും കൂട്ടാളിയും പിടിയില്‍

സരിന്‍ ഷോറൂമിലെ അഡ്മിന്‍ എക്‌സിക്യൂട്ടീവാണ്

അറസ്റ്റിലായ കണ്ണന്‍, സരിന്‍
Last Updated :20 January 2024, 9:03 am IST


കായംകുളം: ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍.  കെപിഎസി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര കുത്തിത്തുറന്ന് 1,44,600 രൂപ കവര്‍ന്ന കേസില്‍ നൂറനാട് പാലമേല്‍ പണയില്‍ സരിനാലയത്തില്‍ സരിന്‍ (37), പണയില്‍ ചരൂര്‍ വീട്ടില്‍ കണ്ണന്‍ ( ഭുവനേഷ് കുമാര്‍ 29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സരിന്‍ ഷോറൂമിലെ അഡ്മിന്‍ എക്‌സിക്യൂട്ടീവാണ്. കണ്ണനെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം പിറക് വശത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി സരിനാണ് മോഷണം നടത്തിയത്. സിസിടിവി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. 21ന് രാത്രി ഓഫ് ചെയ്ത സിസിടിവി പിറ്റേ ദിവസം രാവിലെ സരിന്‍ ഷോറൂമിലെത്തിയ ശേഷമാണ് ഓണ്‍ ചെയ്യുന്നത്.

മോഷണം ചെയ്‌തെടുത്ത പണത്തില്‍ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now