
കുടുംബങ്ങൾക്ക് 6000 രൂപ, ശബരിമല നിയമനിർമ്മാണം; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക ഇന്ന്
ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വമ്പൻ പ്രഖ്യാപനങ്ങളുമായിട്ടാകും പ്രകടന പത്രിക പുറത്തിറക്കുക. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം തുടങ്ങിയവ പ്രകടനപത്രികയിൽ ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു.
റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കുമെന്നുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയുടെ കരടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങൾ സ്വരൂപിച്ചത്.
ഇന്നലെ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങിയിരുന്നു. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


