
റബ്ബര്‍ബാന്‍ഡ് ചവയ്ക്കുന്ന ശീലം; യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍
സ്കാനിങ്ങില്‍ ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി.

തിരുവനന്തപുരം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്ന് 41 റബ്ബര്‍ബാന്‍ഡുകള്‍ പുറത്തെടുത്തു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റില്‍ നിന്ന് റബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തത്.
വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നാല്‍പ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്.സ്കാനിങ്ങില്‍ ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി. സ്കാനിങ്ങില്‍ ചെറുകുടലില്‍ മുഴയും തടസവും ശ്രദ്ധയില്‍പ്പെട്ടു. ചെറുകുടലില്‍ അടിഞ്ഞ നിലയിലായിരുന്നു റബ്ബര്‍ ബാന്‍ഡുകള്‍ ഉണ്ടായിരുന്നത്.
WHAT TO READ NEXT

ഗോവിന്ദച്ചാമി ജയില്‍ ചാടി
തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുന്ന മാനസികവൈകല്യങ്ങളുള്ളവരില്‍ ഇത്തരം അവസ്ഥ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും റബ്ബര്‍ബാന്‍ഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Rubber band chewing habit; 41 rubber bands removed from woman's stomach through surgery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ട് ഹൈക്കോടതി; സിജെപി നേതാക്കള്‍ക്ക് നോട്ടീസ്

