
വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ
തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിയായ ഒന്‍പതു വയസുകാരി ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ച് വരുന്നു.
തുടര്‍ച്ചയായ വയറു വേദനയും ഛര്‍ദിയും മൂലമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ കുട്ടിക്കു ലോകത്തില്‍ തന്നെ നൂറില്‍ താഴെ ആള്‍ക്കാരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 'റാപന്‍സല്‍ സിന്‍ഡ്രോം' എന്നു ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മാനസിക സമ്മര്‍ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടന്ന മുടി ദഹിക്കാതെ കുടലില്‍ കട്ടിയുള്ള തടസ്സമായി മാറുന്നതാണ് അവസ്ഥ.
നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ബിജു ഐജി നായരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പുറത്തെടുത്തത്. ആശുപത്രിവിട്ട കുട്ടി, പൂര്‍ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
persistent abdominal pain and vomiting, one-kilogram hairball was found in a nine-year-old girl's stomach; surgery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



