ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം, മൊഴിയെടുക്കാൻ വിളിപ്പിക്കും
2019നു സമാനമായി 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണം പൂശാൻ എൽപ്പിച്ചതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദീകരിച്ചു വിശദമായ അന്വേഷണത്തിനു എസ്ഐടി ഒരുങ്ങുന്നു. ഹൈക്കോടതിയുടെ ചില നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് 2019 മുതൽ 2025 വരെയുള്ള ബോർഡ് അംഗങ്ങളുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
2019നു സമാനമായി 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണം പൂശാൻ എൽപ്പിച്ചതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചു അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർ നടപടി.
2019- 25 കാലയളവിലെ ബോർഡ് യോഗങ്ങളുടെ മിനിട്സ് ശേഖരിക്കും. ബോർഡംഗങ്ങളെ വിളിപ്പിച്ചു മൊഴിയെടുക്കാനും നീക്കങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി തന്ത്രി കുടുംബത്തെ മറയാക്കിയാണ് സമ്പന്നരായ ഭക്തരുമായി അടുപ്പമുണ്ടാക്കിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
sabarimala gold theft case: The special investigation team decided to record the statements of board members from 2019 to 2025, taking into account some of the High Court's suggestions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


