
തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനുള്ള നീക്കമോ?, രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍
സംഭവത്തില്‍ ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് കരുതിയുള്ള നടപടി എന്ന സംശയമാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിനെ പറ്റി ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
WHAT TO READ NEXT

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍
ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച 9 ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണം, നമ്പി നാരായണന് നിരവധി പേര് കള്ളക്കേസില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് കണ്ഠരര് രാജീവര് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
എസ്ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
sabarimala gold theft case arrest of Kandararu Rajeevaru, rahul easwar reaction
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തി: ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസ്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയവര്‍ എന്നോടൊപ്പം ഉണ്ട്, അവരോട് നേരിട്ട് ചോദിക്കണം'; ബിഗ് ബോസിലേക്ക് കയറും മുമ്പ് രാഹുല്‍ ഈശ്വര്‍

