ശബരിമലയില്‍ മാസപൂജയ്ക്ക് പതിനായിരം ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now


തിരുവനന്തപുരം: ശബരിമലയില്‍ മാസപൂജയ്ക്ക് പതിനായിരം ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യായിരം പേര്‍ക്ക് അനുമതി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റുകയായിരുന്നു. 

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പ്പത് പേര്‍ക്ക് പങ്കെടുക്കാം. ആരാധനലായങ്ങളുടെ ചുമതലപ്പെട്ടവര്‍ ഈ എണ്ണം കൃത്യമായി പാലിക്കേണ്ടതിന് പ്രത്യേകം ശ്രദ്ധിക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates