
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, 42 പേർക്ക് പരിക്ക്
അപകടം കാസർക്കോട് ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ

കാസർക്കോട്: ശബരിമല ദർശനം കഴിഞ്ഞ് അയ്യപ്പ ഭക്തർ മടങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരു തീർഥാടകന് ദാരുണാന്ത്യം. ഹരീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു.
ചിറ്റാരിക്കാൽ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്. മൈസൂരുവിനു സമീപമുള്ള ചുഞ്ചുഗട്ട സാലിഗ്രാമത്തിൽ നിന്നുള്ള അയ്യപ്പൻമാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
പരിക്കേറ്റ 33 പേരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും മൂന്ന് പേരെ ചെറുപുഴ ലീഡേഴ്സ് ആശുപത്രിയിലും നാല് പേരെ പരിയാരം മെഡിക്കൽ കോളജിലും രണ്ട് പേരെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
WHAT TO READ NEXT

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലേക്ക്
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
A sabarimala pilgrims died tragically when the bus carrying Ayyappa devotees returning from Sabarimala lost control and overturned.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



