ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തർക്ക് വെള്ളിയാഴ്ച മുതൽ ദർശനം നടത്താൻ കഴിയും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator

പത്തനംതിട്ട: കർക്കിടക മാസ പൂജകളുടെ ഭാ​ഗമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തർക്ക് വെള്ളിയാഴ്ച മുതൽ ദർശനം നടത്താൻ കഴിയും. 

രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും 48 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്കുമാണ് പ്രവേശനം. ഇന്നുമുതൽ ശബരിമല ക്ഷേത്ര നട അടയ്ക്കുന്നത് വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. 

പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ഇരുന്നുള്ള യാത്രകൾ മാത്രമാകും അനുവദിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now