മിഥുനമാസ പൂജകൾ; ശബരിമല നട നാളെ തുറക്കും

ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്

Sabarimala Devotees
sabarimala
Last Updated :13 June 2025, 8:25 am IST
Edited by :renjith.k

പത്തനംതിട്ട: അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട (sabarimala) നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല.

മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉൾപ്പെടെയുള്ള പതിവു ചടങ്ങുകൾ നടക്കും. ദിവസവും വൈകീട്ട് പടി പൂജയുണ്ട്.

19നു രാത്രി 10നു പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും. ദർശനത്തിനു www.sabarimalaonline.org പോർട്ടൽ വഴി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now