
കൈതോലപ്പായയിലെ പണം; എസിപി അന്വേഷിക്കും; ശക്തിധരന്റെയും ബെന്നി ബെഹന്നാന്റെയും മൊഴി രേഖപ്പെടുത്തും
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാന് എംപിയുടെ പരാതിയിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. കേസ്എടുക്കുന്ന കാര്യം പ്രാഥമിക പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.
പരാതി നല്കിയ ബെന്നി ബെഹന്നാന്റെയും ആരോപണം ഉന്നയിച്ച ശക്തിധരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ശക്തിധരന് സാമ്പത്തിക ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ അന്ന് ചികിത്സ തേടിയത് സിപിഎം നേതാവ് പി ജയരാജനാണെന്നും ബെന്നി പറഞ്ഞിരുന്നു. ആരോപണത്തില്‍ പറയുന്ന നിലവിലെ മന്ത്രിസഭാംഗം ആരെന്ന് അന്വേഷിക്കണം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ ശക്തിധരനെതിരെ കേസെടുക്കണമെന്നും ബെന്നി ആവശ്യപ്പെട്ടിരുന്നു. ശക്തിധരന് ഉന്നയിച്ച ആരോപണങ്ങളില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്നും ബെന്നി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
