
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ കാസര്‍കോട് ഡിസിസിക്ക് കടുത്ത അതൃപ്തി

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ കാസര്‍കോട് ഡിസിസിക്ക് കടുത്ത അതൃപ്തി. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാന്‍ ആളെയിറക്കേണ്ടെന്നും മണ്ഡലത്തില്‍ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
'കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നിലപാട് മേല്‍ക്കമ്മിറ്റിയെ അറിയിച്ചു. അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് കെപിസിസി നേതൃത്വവും എഐസിസി നേതൃത്വവുമാണ്. നേതൃത്വത്തോട് അപേക്ഷിക്കാന്‍ മാത്രമേ പറ്റൂ. ജില്ലയുടെ വികാരം മേല്‍കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വികാരത്തിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണം'- പി കെ ഫൈസല്‍ പറഞ്ഞു.
WHAT TO READ NEXT
ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി
കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് തൃക്കരിപ്പൂര്‍. ഇത്തവണ കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് നല്കി കോണ്‍ഗ്രസ് ഇത് തിരികെ വാങ്ങി. എല്‍ഡിഎഫില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. പികെ ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് തുടങ്ങിയവര്‍ തൃക്കരിപ്പൂര്‍ സീറ്റിനായി കോണ്‍ഗ്രസില്‍ വാദമുന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലകൃഷ്ണന് പെരിയയെും തൃക്കരിപ്പൂരില്‍ പരിഗണിച്ചിരുന്നു. അതിനിടെയാണ് സന്ദീപ് വാര്യറെയാണ് കോണ്‍ഗ്രസ് തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
sandeep varier in thrikaripur kasaragod,dcc opposes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'

