'ഓണ്‍ലൈനില്‍ കടുവ, ഓഫ്ലൈനില്...?' ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍
എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് 'സംസ്കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍, അവരുടെയൊക്കെ വീട്ടില്‍ നിന്ന് ഒരാളെ വെച്ച് നിര്‍ത്തിയാല്‍ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ?

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചില്ലെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് കമന്റിടുന്ന ആളുകള്‍ പത്രിക കൊടുക്കാന്‍ കൂടി ആവേശം കാണിച്ചാല്‍ ബിജെപിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
WHAT TO READ NEXT

വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയ്ക്ക് പുരുഷ സ്ഥാനാര്‍ഥി; പത്രിക തള്ളി
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകദേശം 8000ത്തോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല എന്ന വാര്‍ത്ത കണ്ടു. സത്യത്തില്‍ അത്ഭുതം തോന്നി!
എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് 'സംസ്കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍, അവരുടെയൊക്കെ വീട്ടില്‍ നിന്ന് ഒരാളെ വെച്ച് നിര്‍ത്തിയാല്‍ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ?
ഫേസ്ബുക്കിലെ ഈ 'വീരശൂര പോരാളികള്‍' വെറും കമന്റ് തൊഴിലാളികളായി ഒതുങ്ങാതെ, ഇടയ്ക്കൊക്കെ ഒന്ന് നോമിനേഷന് പത്രിക കൊടുക്കാന്‍ കൂടി ആ ആവേശം കാണിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഈ ഗതികേട് വരില്ലായിരുന്നു. ഓണ്‍ലൈനില്‍ കടുവ, ഓഫ്ലൈനില്...?
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Sandeep Varier mocks BJP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'

പാറളത്ത് ബിജെപിക്ക് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

