ഇങ്ങനെയും മനുഷ്യരോ!; ആദ്യം പണമെടുത്തു; പിന്നാലെ എടിഎമ്മില്‍ നിന്ന് സാനിറ്റൈസര്‍ അടിച്ചുമാറ്റി; (വീഡിയോ)

പണമെടുത്തതിന് പിന്നാലെ യുവാവ് സാനിറ്റൈസര്‍ ബാഗിലാക്കി കടന്നുകളയുകയായിരുന്നു 

എടിഎമ്മില്‍ നിന്ന് സാനിറ്റൈസര്‍ മോഷ്ടിക്കുന്ന യുവാവ് /വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:43 am IST

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം വ്യാപകമാവുന്നു. കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കക്കോടി എസ്ബിഐ എടിഎമ്മില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി. സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി.  രണ്ടാമത്തെയാള്‍ വന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു. അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്. 

ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വെക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോകും. സാനിറ്റൈസര്‍ വെക്കുന്ന സമയത്ത് തന്നെ എടുത്തുകൊണ്ടുപോകുന്ന സ്ഥലങ്ങളും ഉണ്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now