ശനിയാഴ്ച പ്രവൃത്തി ദിനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും

ശനിയാഴ്ച പ്രവൃത്തി ദിനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. 

കോവിഡിനെ തുടർന്ന് നിർത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജർ പുനരാരംഭിക്കും. കാർഡ് ഉപയോ​ഗിച്ചായിരിക്കും പഞ്ചിങ്. ബയോ മെട്രിക്ക് പഞ്ചിങ് പിന്നീട് പുനരാരംഭിക്കും. 

നാളെ ചേരുന്ന അവലോകന യോ​ഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ളവ അവലോകന യോ​ഗത്തിൽ തീരുമാനിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now