
മുഖത്ത് മുറിവേറ്റ പാടുകള്‍; ഏലത്തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ വൃദ്ധന് മരിച്ചനിലയില്‍,ദുരൂഹത
ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം

അടിമാലി: വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി കുരിശുപാറയില്‍ താമസിക്കുന്ന അറയ്ക്കല്‍ ഗോപി (64)യെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം. ഗോപിയുടെ ഭാര്യയും മകനും നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്മക്കള് വിവാഹിതരാണ്. ഞായറാഴ്ച സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് ഗോപിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് മുറിവേറ്റ പാടുകളുള്ളതും വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയില്‍ കണ്ടതുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. വൈകിട്ടോടെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
