
സ്കൂള്‍ കായികമേള ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്; കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്
കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുമ്പ് നടത്തണം
തിരുവനന്തപുരം: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്കൂള്‍ കലോത്സവം.
കായികമേള സ്കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്കൂള്‍ കായിക സംഘടിപ്പിക്കും.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്പ് നടത്തണം. ഒക്ള്‍ടോബര്‍ 20,21, 22 തിയ്യതികളില്‍ കോട്ടയത്താണ് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



