പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ് വൈകീട്ട് നടക്കാനിരിക്കെയാണ് അന്ത്യം

ഗഫൂര്‍ അറയ്ക്കല്‍
Last Updated :20 January 2024, 9:24 am IST

News Now

കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് പേട്ട സ്വദേശിയാണ്. 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇര പിടിക്കുന്നതെങ്ങനെ എന്നീ കവിതാ സമാഹാരങ്ങളും ഒരു ഭൂതത്തിന്റെ ഭാവിജീവിതമെന്നും നോവലും ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനമായ 'ഷഹറസാദ പറഞ്ഞ നർമ്മകഥകൾ, നക്ഷത്രജന്മം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം. ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവയാണ് പുസ്തകങ്ങൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ദ കോയ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് ​ഗഫൂറിന്റെ വിയോ​ഗം. 

ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് ഗഫൂർ രചന നിർവഹിച്ച മറ്റു സിനിമകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates