20 സെന്റി മീറ്റർ നീളമുള്ള സ്‌ക്രൂഡ്രൈവർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

തൃശ്ശൂർ: പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അറുപതുകാരന്റെ നെഞ്ചിൽ തുളച്ചുകയറിയ 20 സെന്റി മീറ്റർ നീളമുള്ള സ്‌ക്രൂഡ്രൈവർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ രഘു വെളുത്തേടത്തിന്റെ നെഞ്ചിൽനിന്നാണ് സ്‌ക്രൂഡ്രൈവർ പുറത്തെടുത്തത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 

ന്യൂറോ സർജറി വിഭാഗവും കാർഡിയോ തൊറാസിക് വിഭാഗവും ചേർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സുഷുമ്‌ന നാഡിയും തുളച്ച് ഹൃദയധമനികൾക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച് കമ്പി ഹൃദയത്തിനടുത്തെത്തിയതായാണ് പരിശോധനയിൽ കണ്ടത്. ആറ് മണിക്കൂറെടുത്താണ് സ്‌ക്രൂഡ്രൈവർ പുറത്തെടുത്തത്. 

ഇത്രയും നീളമുള്ള കമ്പി ശരീരത്തിന്റെ ഈ ഭാഗത്തുനിന്ന് പുറത്തെടുത്തത് ആദ്യമായാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates