എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

പാലക്കാട്: എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന.

രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പൊലീസ് പറഞ്ഞു. ഗുരുതതമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്‌ഡിപിഐ ജില്ലാ കമിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കിൽനിന്നു വീണു നിസ്സാര പരുക്കേറ്റു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates