ഐപിസി സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

CBSE summer classes
ഹൈക്കോടതിSource by : ഫയല്‍
Last Updated :16 August 2024, 4:31 pm IST

News Now

കൊച്ചി: ഭര്‍തൃസഹോദരിയും അമ്മായിയമ്മയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി. ഐപിസി സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 354 എ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നടത്തുന്ന 'ഏതൊരു വ്യക്തി' എന്നല്ല 'ഏതെങ്കിലും പുരുഷന്‍' എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീന്‍ പറഞ്ഞു.

സ്വന്തം സമുദായത്തിലല്ലാത്തതിനാല്‍ കൂടുതല്‍ പണവും ഫ്‌ളാറ്റും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. റൂമില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനുമാണ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകളായതിനാല്‍ പരാതിക്കാരിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്നു പറഞ്ഞ കോടതി സുപ്രീംകോടതി മുന്‍ വിധികളെ ആശ്രയിച്ച് 498 എ വകുപ്പ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates