പോക്‌സോ കേസില്‍ 64കാരന് 73വര്‍ഷം തടവ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

തൊടുപുഴ:  പോക്‌സോ കേസില്‍ 64കാരന് 73വര്‍ഷം തടവ്. ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ ഇടുക്കി അതിവേഗ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. 

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയായി ഒടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.