അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈം​ഗികമായി പീഡിപ്പിച്ചു; നടൻ ബാബുരാജിന് എതിരെ കേസ്

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്

BABURAJ
ബാബുരാജ്Source by : ഫേയ്സ്ബുക്ക്
Last Updated :2 September 2024, 9:50 pm IST

കൊച്ചി: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now