ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്

അറസ്റ്റിലായ പ്രതികൾ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:20 am IST

News Now

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. കേസില്‍ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. 

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പൊടുന്നനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടുന്നു. ഇവരെ കാണാന്‍ ദമ്പതികള്‍ പോകാന്‍ തയ്യാറെടുത്തു. സുഹൃത്തുക്കളായ വേറെയും ചിലര്‍ കൂടി ആശുപത്രിയില്‍ പോകാനെത്തി. 

ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി. 

വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് 31 കാരിയായ യുവതി മൊഴിയില്‍ വ്യക്തമാക്കിയത്. ഇന്ധനം തീര്‍ന്നുപോയതുകൊണ്ടാണ് വൈകിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 

പിന്നീട് വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം കോന്നി പൊലീസില്‍ അറിയിച്ചു. കേസെടുത്ത പൊലീസ് യുവതിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates