പരീക്ഷ എഴുതാതെ 'വിജയി'; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍

ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല

പിഎം ആര്‍ഷോ
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. പരീക്ഷ എഴുതാത്ത ആര്‍ഷോ വിജയിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് വിവാദമായത്. മഹാരാജാസ് കോളജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.

ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ ആയിരുന്നതിനാല്‍ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്‌സ്‌റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ മാര്‍ക്ക്‌ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 

വിവാദമായതോടെ, സംഭവം പരിശോധിക്കുമെന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണിതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now