തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍

ശശി തരൂര്‍, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. വിമാനത്താവളം പ്രഫഷനല്‍ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പാര്‍ട്ടിയുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും ഗുണം ചെയ്യും. 'ഇനിയും കൂടുതല്‍ വിമാനങ്ങള്‍ വരാന്‍ ആരംഭിച്ചാല്‍, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികള്‍ വരാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും അത് ഗുണം ചെയ്യും' - തരൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates