
തെരഞ്ഞെടുപ്പ് ചരിത്ര സംഭവമായി;. 20 ഭാഷകളില്‍ നന്ദി പറഞ്ഞ് തരൂര്‍
തെരഞ്ഞെടുപ്പിനെ ചരിത്ര സംഭവമാക്കി മാറ്റിയ എല്ലാവരോടും നന്ദി പറയുന്നതായി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇരുപതു ഭാഷകളില്‍ നന്ദി പറഞ്ഞ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പിനെ ചരിത്ര സംഭവമാക്കി മാറ്റിയ എല്ലാവരോടും നന്ദി പറയുന്നതായി തരൂര്‍ ട്വീറ്റ് ചെയ്തു.
രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്. യുപിയില്‍നിന്നുള്ള വോട്ടുകള്‍ മറ്റുള്ളവയുമായി കൂട്ടിക്കലര്‍ത്തിയില്ല. തരൂരിന്റെ ആവശ്യം കണക്കിലെടുത്താണിത്.
As the counting begins in @INCIndia presidential elections, a big âthank youâ from me to who all who contributed to making this historic event a landmark in the evolution of our politics. #ThinkTomorrowThinkTharoor #ChooseChangeChooseCongress pic.twitter.com/ABfLgVxNRV
â Shashi Tharoor (@ShashiTharoor) October 19, 2022
ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. നെഹ്റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദം നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വഹിക്കാന്‍ പോകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


