
ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

കല്‍പ്പറ്റ: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ജില്ലയിലെത്തും. ബത്തേരിയില്‍ ചികിത്സയിലുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിക്കും. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും, വയനാടിന്റെ ചുമതലയുള്ള കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുക്കും.
WHAT TO READ NEXT

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെക്‌ഷനാണെന്ന് കണ്ടെത്തിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Shigella outbreak: Minister K Muraleedharan in Bathery today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍

'ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കിയാല്‍ മതി'; എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

