ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ചിത്രം: പിടിഐ
Last Updated :20 January 2024, 8:46 am IST

News Now


തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 7മുതല്‍ രാത്രി എട്ടുവരെ തുറക്കാം. 

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പ്പത് പേര്‍ക്ക് പങ്കെടുക്കാം. ആരാധനലായങ്ങളുടെ ചുമതലപ്പെട്ടവര്‍ ഈ എണ്ണം കൃത്യമായി പാലിക്കേണ്ടതിന് പ്രത്യേകം ശ്രദ്ധിക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. 

എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ ഒരു ഡോസ് വാക്‌സിനെടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി തുറക്കാം. കാറ്റഗറി എ,ബി പ്രദേശങ്ങളില്‍ സിനിമ ഷൂട്ടിങ് കര്‍ക്കശ നിയന്ത്രണത്തോടെ അനുവദിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates