
ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്പെഷലിന്റെ കന്നിയാത്ര, ആഘോഷമാക്കി നാട്ടുകാര്‍; ആവേശകരമായ സ്വീകരണം- വീഡിയോ
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ആവേശകരമായ സ്വീകരണം നല്കി. മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.
ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 7.30 ന് കണ്ണൂരിലെത്തി. കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് റഷീദ് കവ്വായി, സ്റ്റേഷന് മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3. 40 നും കണ്ണൂരില്‍ നിന്ന് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. തിരക്കില്ലാത്ത സുഖകരമായ യാത്രയായിരുന്നുവെന്ന് ആദ്യയാത്രക്കാര്‍ പറഞ്ഞു.
അണ് റിസര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് ആയി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫെറോക്ക്, പരപ്പനങ്ങാട് താനൂര്‍, തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിന് അല്പം ആശ്വാസമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വീസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Related News


200 രൂപക്ക് ഓളപ്പരപ്പില്‍ രണ്ട് മണിക്കൂര്‍ കറങ്ങാം; വേമ്പനാട്ട് കായലില്‍ സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ്

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

