
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡല്ഹി; ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തില്ല് അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കെഎം വാസുദേവന് നമ്പൂതിരി തന്റെ ജനകീയമായ കലാസൃഷ്ടിയിലൂടെ ഓര്മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില് വേദനിപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില് കുറിച്ചു.
'ശ്രീ കെ എം വാസുദേവൻ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓർമ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങൾ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയ്ക്കും പരിശ്രമങ്ങൾക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു.'- പ്രധാനമന്ത്രി അനുശോചന സന്ദേശത്തില് വ്യക്തമാക്കി.അര്ട്ടിസ്റ്റ് നമ്പൂതിരിക്ക് അന്തിമോപചാരം അര്പ്പിക്കാന് തൃശ്ശൂര് ലളിതകലാ അക്കാദമിയില് നിരവധി പേരാണ് എത്തിയത്.
à´¶àµà´°àµ à´àµ à´à´ വാസàµà´¦àµà´µàµ» നമàµà´ªàµà´¤à´¿à´°à´¿ à´à´¿ തനàµà´±àµ à´à´¤à´¿à´¹à´¾à´¸à´¿à´à´®à´¾à´¯ à´à´²à´¾à´¸àµà´·àµà´à´¿à´¯à´¿à´²àµà´àµ à´àµ¼à´®àµà´®à´¿à´àµà´à´ªàµà´ªàµà´àµà´. à´à´°à´¿à´¤àµà´°à´µàµà´ à´¸à´à´¸àµà´à´¾à´°à´µàµà´®à´¾à´¯à´¿ ബനàµà´§à´ªàµà´ªàµà´àµà´ വശà´àµà´àµ¾ à´à´¨à´àµà´¯à´®à´¾à´àµà´à´¾à´¨àµà´³àµà´³ à´à´¦àµà´¦àµà´¹à´¤àµà´¤à´¿à´¨àµà´±àµ സർà´àµà´à´¾à´¤àµà´®à´à´¤à´¯àµà´àµà´àµà´ പരിശàµà´°à´®à´àµà´àµ¾à´àµà´àµà´ à´à´¦àµà´¦àµà´¹à´ പരà´àµà´àµ à´à´¦à´°à´¿à´àµà´à´ªàµà´ªàµà´àµà´àµ. à´à´¦àµà´¦àµà´¹à´¤àµà´¤à´¿à´¨àµà´±àµ വിയàµà´à´¤àµà´¤à´¿àµ½ à´µàµà´¦à´¨à´¿à´àµà´àµà´¨àµà´¨àµ.â¦
â Narendra Modi (@narendramodi) July 7, 2023
നടന് മോഹന്ലാലിന് വേണ്ടി അക്കാദമിയില് ആന്റണി പെരുമ്പാവൂര് റീത്ത് സമര്പ്പിച്ചു. ലളിതകലാ അക്കാദമിയിലെ പൊതുദര്ശനത്തിന് ശേഷം ഇന്ന് വൈകിട്ട് 6 മണിയോടെ എടപ്പാളിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്, നടന് വികെ ശ്രീരാമന്, റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണന് തുടങ്ങിയവര് എടപ്പാളിലെ വീട്ടിലെത്തി ആര്ട്ടിസ്റ്റ് നമ്പൂതിരിക്ക് അന്തിമോപചാരം അര്പ്പിച്ചു. അക്കാദമി ഹാളിലെ പൊതുദര്ശനത്തിന് ശേഷം എടപ്പാള് നടുവട്ടത്തെ വീട്ടുവളപ്പില് എത്തിച്ച് സര്ക്കാര് ബഹുമതികളോടെ സംസ്കരിക്കും.
ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടര്ന്ന് നമ്പൂതിരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വാര്ധക്യകാല ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുന്പ് വരെ ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. നമ്പൂതിരി നല്കിയ മുഖച്ഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലില് പതിഞ്ഞതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



