കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പിടിച്ചെടുത്തത് ആറ് കിലോ

പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആറ് കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. ആർ പി എഫും കണ്ണൂർ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംസ്ഥാനത്ത് കഞ്ചാവ് വിൽപ്പന വ്യാപകമാവുകയാണ്.

ബം​ഗളൂരുവിൽ നിന്നു കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തിൽ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. സ്വകാര്യ കൊറിയർ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

കൊറിയർ ഏജൻസിയിൽ കഞ്ചാവ് വാങ്ങാൻ ഇയാൾ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റിൽ 100 ​ഗ്രാം കഞ്ചാവായിരുന്നു. കഞ്ചാവ് വിൽപ്പനയുണ്ടെന്ന ര​ഹസ്യ വിവരം കിട്ടിയതിനെ തുടർന്നു വൈശാഖ് കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now