
ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്
സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി പാതകളില്‍ പ്രവേശനമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും ഇനിമുതല്‍ ദേശീയപാതയുടെ മെയിന്‍ ക്യാരേജ് ഒഴിവാക്കി സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ.
എന്നാല്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, മിന്നല്‍, ഡീലക്സ് തുടങ്ങിയ സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തടസ്സമില്ലാതെ ആറുവരിപ്പാതകള്‍ ഉപയോഗിക്കാം. ഹൈവേകളിലെ വേഗത നിലനിര്‍ത്തുന്നതിനും ലോക്കല്‍ ഗതാഗതം സര്‍വീസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഈ ക്രമീകരണം.
നിയമം ലംഘിച്ച് സാധാരണ റൂട്ട് ബസുകള്‍ ആറുവരി പാതയിലൂടെ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം മുന്നറിയിപ്പ് നല്കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും, ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
WHAT TO READ NEXT

മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Ban on Route Buses on Six-Lane National Highways with Exemption for KSRTC Long-Distance Services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്
'പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും'; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി


