വീണ്ടും പനി മരണം; കോഴിക്കോട് ചികിത്സയിലിരുന്ന ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Ethal
ഇതള്‍
Edited by :Jayakumar
Last Updated :24 ജൂലൈ 2026, 2:28 pm IST

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു-റീന ദമ്പതികളുടെ മകള്‍ ഇതള്‍ ആണ് മരിച്ചത്.

കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനി രൂക്ഷമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാവുന്തറ എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി സഹോദരിയാണ്.

News Now

Summary

Six-year-old girl undergoing treatment for fever in Kozhikode has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates