ആറുവയസ്സുകാരി കൊഴിഞ്ഞ പല്ല് വിഴുങ്ങി, ശ്വാസകോശത്തില്‍ കുടുങ്ങി; കഫം കെട്ടി അണുബാധ, മണിക്കൂറുകള്‍ നീണ്ട പരിശ്രമം, പുറത്തെടുത്തു

ആറുവയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് വിദഗ്ധമായി പുറത്തെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

കണ്ണൂര്‍: ആറുവയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് വിദഗ്ധമായി പുറത്തെടുത്തു. ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒന്നരമാസത്തോളം കുട്ടിക്ക് വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെയാണ് പല്ല് പുറത്തെടുത്തത്. ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ശാരിരീക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ പല്ല് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. 

പല്ല് കുടുങ്ങിയതിനെ തുടര്‍ന്നു ശ്വാസകോശത്തില്‍ കഫം കെട്ടി അണുബാധയും ഉണ്ടായി. തുടര്‍ന്നാണ് കുട്ടിക്ക് റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയത്. 3 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ലും അണുബാധയും നീക്കം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now