മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം: യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

യൂത്ത് കോൺഗ്രസിൻ്റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിനുമാണ് അറസ്റ്റിലായ ഷിജു ജബ്ബാർ

SHIJU JABBAR
ഷിജു ജബ്ബാർ
Edited by :Manju
Last Updated :3 ഓഗസ്റ്റ് 2024, 10:09 pm IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്റെ പരാതിയിലാണ് നടപടി. വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

പിന്നാലെ ദുരിതാശ്വാസ നിധിക്കെതിരെയും സിപിഐ എമ്മിനും തനിക്കുമെതിരെയും വിവിധ കോൺഗ്രസ്, ലീഗ് സാമൂഹമാധ്യമ ഗ്രൂപ്പുകൾ അസത്യ പ്രചരണങ്ങൾ നടത്തുന്നതായാണ് സക്കീർ ഹുസൈൻ പരാതിയിൽ പറഞ്ഞത്. കേസെടുത്ത് അന്വേഷിച്ചതിനു പിന്നാലെയാണ് ഷിജു ജബ്ബാർ അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസിൻ്റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിനുമാണ് അറസ്റ്റിലായ ഷിജു ജബ്ബാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now