
അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്
അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വിഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് നീക്കം ചെയ്ത് സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘമാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയെന്ന ഔദ്യോഗിക പദവി നിലനിൽക്കെ തന്റെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയേക്കാമെന്ന വിലയിരുത്തലിൽ പോസ്റ്റ് ഒഴിവാക്കാൻ താൻ തന്നെ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകുകയും ഇതിന് തിരിച്ചടിയെന്നോണം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ യുവമോർച്ചയും ബിജെപിയും സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിവാദ വിഡിയോ അപ്രതീക്ഷിതമായി പിൻവലിക്കപ്പെട്ടത്. അതേസമയം, അമിത് ഷായ്ക്കെതിരായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്റെ സംഘടനാ തീരുമാനത്തിന്റെ ഭാഗമാണെന്ന് ജനീഷ് ആവർത്തിച്ചു. ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെയൊക്കെ പിൻബലത്തിൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയവർക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയരുന്നത് തികച്ചും സ്വാഭാവികമാണെന്നും അതിൽ യാതൊരു തെറ്റോ രാഷ്ട്രീയ പാളിച്ചയോ സംഭവിച്ചതായി ആരും കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ പൂർണ്ണമായി ന്യായീകരിച്ച് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അമിത് ഷാ ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾക്ക് അതീതനായ വ്യക്തിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Amid escalating political tension across Kerala, Youth Congress State President and Minister O.J. Janeesh Kumar has removed the video of the black-flag demonstration staged against Union Home Minister Amit Shah from his social media handles
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമിത് ഷായ്ക്കെതിരായ കരിങ്കൊടി ആസൂത്രിതം, സുരക്ഷാവീഴ്ചയില്ലെങ്കിൽ മന്ത്രി വീഡിയോ മുക്കിയതെന്തിന്: കെ സുരേന്ദ്രൻ
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം



